ഇ വാർത്ത | evartha
വിഴിഞ്ഞത്ത് സ്‌കൂള്‍ ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞു; നിരവധി കുട്ടികള്‍ക്ക് പരുക്ക്

തിരുവനന്തപുരം വിഴിഞ്ഞം തെക്കേക്കോണത്ത് സ്‌കൂള്‍ ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞു. പട്ടം താണുപ്പിള്ള മെമ്മോറിയല്‍ സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടു മണിയോടെ ചൊവ്വര കാവുനട റോഡിലാണ് അപകടം.
ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് പോകാന്‍ കഴിയുന്ന റോഡിലാണ് അപകടം നടന്നത്. തലകീഴായി മറിഞ്ഞ ബസിനുള്ളില്‍ നിന്ന് പരിക്ക് പറ്റിയ കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി റോഡിലൂടെ പോയ വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചു.
ഇരുപതോളം കുട്ടികള്‍ ബസിലുണ്ടായിരുന്നു. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. മഴ പെയ്തത് കൊണ്ട് വഴിയില്‍ നിന്ന് തെന്നി ബസ് മാറിയതാണ് അപകട കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/2Pnv0vI
via IFTTT
No comments:
Post a Comment