ബിജ്‌നോറില്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കി പ്രിയങ്കയുടെ അപ്രതീക്ഷിത സന്ദര്‍ശനം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 22 December 2019

ബിജ്‌നോറില്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കി പ്രിയങ്കയുടെ അപ്രതീക്ഷിത സന്ദര്‍ശനം

ഇ വാർത്ത | evartha
ബിജ്‌നോറില്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കി പ്രിയങ്കയുടെ അപ്രതീക്ഷിത സന്ദര്‍ശനം

ബിജ്‌നോര്‍: പൗരത്വഭേദഗതിക്ക് എതിരെ പ്രക്ഷോഭം രൂക്ഷമാകുന്ന യുപിയിലെ ബിജ്‌നോറില്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. പ്രക്ഷോഭത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബാഗങ്ങളെ അവര്‍ സന്ദര്‍ശിച്ചു. നാട്ടുകാരോടും പ്രതിഷേധക്കാരോടുമൊക്കെ സംസാരിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടക്കാനിരിക്കെയാണ് പ്രിയങ്കാഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം.
ബിജ്‌നോറില്‍ പൗരത്വഭേദഗതിക്ക് എതിരെ രൂക്ഷമായ പ്രക്ഷോഭമാണ് നടക്കുന്നത്. എന്നാല്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വന്‍തോതിലാണ് അക്രമം അഴിച്ചുവിടുകയാണ്. പൊലീസുകാര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/3901KSx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages