സമരക്കാര്‍ക്ക് നേരെയുള്ള പൊലീസ് രാജ്; നാളെ മംഗളുരു സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് എംപി,എംഎല്‍മാര്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 22 December 2019

സമരക്കാര്‍ക്ക് നേരെയുള്ള പൊലീസ് രാജ്; നാളെ മംഗളുരു സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് എംപി,എംഎല്‍മാര്‍

ഇ വാർത്ത | evartha
സമരക്കാര്‍ക്ക് നേരെയുള്ള പൊലീസ് രാജ്; നാളെ മംഗളുരു സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് എംപി,എംഎല്‍മാര്‍

മംഗളുരു: പൗരത്വഭേദഗതിക്ക് എതിരെ മംഗളുരുവില്‍ സമരക്കാരില്‍ രണ്ട് പേരെ പൊലീസ് വെടിവെച്ച് കൊല്ലുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തിലെ എംപിമാരും എംഎല്‍എമാരും നാളെ മംഗളുരു സന്ദര്‍ശിക്കും. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ,പാറക്കല്‍ അബ്ദുല്ല എംഎല്‍എ,എന്‍ ഷംസുദ്ധീന്‍ എംഎല്‍എ,എം.സി കമറുദ്ധീന്‍ എംഎല്‍എ,എന്‍എ നെല്ലിക്കുന്ന് എംഎല്‍എ തുടങ്ങിയവരാണ് മംഗളുരു സന്ദര്‍ശിക്കുന്നത് .

പൊലീസ് വെടിവെപ്പിലും ലാച്ചിച്ചാര്‍ജിലും പരുക്കേറ്റവരെ സംഘം സന്ദര്‍ശിക്കും.ബിനോയ് വിശ്വത്തെയും കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെയും കര്‍ണാടക പൊലീസ് പിടികൂടി കേരളത്തിലേക്ക് നാടുകടത്തിയിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2ZeKDYN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages