ഇ വാർത്ത | evartha
തബ്ലീഗില് പങ്കെടുത്ത 200 വിദേശ പ്രതിനിധികള്‍ ഒളിവിൽ; ആരാധനാലയങ്ങളിലടക്കം പരിശോധന നടത്തേണ്ടി വരും: ഡല്‍ഹി പൊലീസ്

ഡല്‍ഹി: നിസാമുദീനില്‍ തബ്ലീഗില് പങ്കെടുത്ത വിദേശ പ്രതിനിധികള്‍ ഒളിവിലെന്ന് ഡല്‍ഹി പോലീസ്. ഇരുന്നൂറോളം പേരാണ് നിരീക്ഷണത്തിന് തയാറാകാതെ ഒളിവില്‍ കഴിയുന്നത്. ഇവര്‍ ഡല്‍ഹിയുടെ പല ഭാഗങ്ങളിലായി തങ്ങുന്നുണ്ടെന്നാണ് പോലീസ് നിഗമനം.സമ്മേളനത്തില്‍ പങ്കെടുത്ത 647പേര്‍ക്ക് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി രോഗ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ കോവിഡ് ബാധിതരില്‍ ഇരുപത്തെട്ടുശതമാനവും സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.സമ്മേളത്തില്‍ പങ്കെടുത്ത് രോഗംബാധിച്ച് 12പേര് ഇതിനോടകം മരിച്ചിരുന്നു.
അതേസമയം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 65 വിദേശികള്‍ക്കെതിരെ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തിരുന്നു. സഹറന്‍പൂരിലും കാണ്‍പൂരിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വിദേശ പ്രതിനിധികളെ കണ്ടെത്താൻ ആരാധനാലയങ്ങളിലടക്കം പരിശോധന നടത്തേണ്ടി വരുമെന്നും ഡല്‍ഹി പൊലീസ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
Copyright © 2020 Evartha.in All Rights Reserved.
from Breaking News – ഇ വാർത്ത | evartha https://ift.tt/39K2Kt8
via IFTTT
No comments:
Post a Comment