ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത സവാരി; സ്ത്രീകൾക്കടക്കം പിടി വീണപ്പോൾ ഞങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന് ന്യായം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 3 April 2020

ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത സവാരി; സ്ത്രീകൾക്കടക്കം പിടി വീണപ്പോൾ ഞങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന് ന്യായം

ഇ വാർത്ത | evartha
ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത സവാരി; സ്ത്രീകൾക്കടക്കം പിടി വീണപ്പോൾ ഞങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന് ന്യായം

കൊച്ചി: കൊച്ചി നഗരത്തിലെ പനമ്പള്ളി നഗറിൽ ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത നടത്തത്തിന് ഇറങ്ങിയ 41 പേരെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ട് സ്ത്രീകളുമുണ്ട്.എപ്പി‍ഡെമിക് ഡീസീസസ് ആക്ട് അനുസരിച്ച് ഇവ‍ർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ ചിലർ പ്രഭാത നടത്തയ്ക്ക് ഇറങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നു രാവിലെ കൊച്ചി പനമ്ബള്ളി നഗറിലെ വാക്ക് വേയെ നിരീക്ഷണത്തിലാക്കി ഡ്രോണ്‍ പറത്തിയത്.

സംസ്ഥാനങ്ങളോട് ലോക്ക് ഡൗൺ ലംഘിച്ചാൽ അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകിയിരുന്നതാണ്. സംസ്ഥാനസർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് തന്നെ രാവിലെ പ്രഭാതനടത്തത്തിനോ, വൈകിട്ട് സായാഹ്നസവാരിക്കോ പോകരുത് എന്ന് കർശനനിർദേശം നൽകിയിരുന്നതാണ്. എന്നാൽ പൊലീസ് പരിശോധനയിൽ അൽപമൊരു അയവ് വന്നതോടെ വീണ്ടും പനമ്പള്ളി നഗർ ഉൾപ്പടെയുള്ള മേഖലയിൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങി നടക്കുന്നുണ്ട് എന്ന വിവരത്തെത്തുടർന്നാണ് പൊലീസ് ഇവിടെ നിരീക്ഷണം നടത്തിയത്. ഞങ്ങള്‍ പൊലീസ് നിര്‍ദേശമൊന്നും അറിഞ്ഞിരുന്നില്ലെന്ന മറുപടിയാണ് അറസ്റ്റിലായ പലരും പൊലീസിനോട് പറഞ്ഞത്.

സംസ്ഥാനത്ത് ഇന്നലെ മാത്രം ലോക്ക് ഡൗൺ ലംഘനത്തിൽ റജിസ്റ്റർ ചെയ്തത് 1991 കേസുകളാണ്. 1949 പേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്തത് 1477 വാഹനങ്ങള്‍. കഴിഞ്ഞ കുറച്ചു ദിവസമായി പൊലീസ് പരിശോധന നഗര, ഗ്രാമ പരിധികളിൽ കർക്കശമായിരുന്നില്ലെങ്കിൽ, കുറച്ചധികം വാഹനങ്ങൾ നിരത്തിലിറങ്ങുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ പൊലീസ് പരിശോധന വീണ്ടും കർശനമാക്കിയിരുന്നു.എറണാകുളം സിറ്റി പരിധിയിൽ ഇന്നലെ മാത്രം ലോക്ക് ഡൗൺ ലംഘിച്ചതിന് 70 കേസുകൾ റജിസ്റ്റർ ചെയ്യുകയും, 74 പേരെ അറസ്റ്റ് ചെയ്യുകയും, 62 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. എറണാകുളം റൂറൽ പരിധിയിൽ ഇന്നലെ 92 കേസുകൾ റജിസ്റ്റർ ചെയ്യുകയും, 27 പേരെ അറസ്റ്റ് ചെയ്യുകയും, 61 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

Copyright © 2020 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2wRQZnm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages