സർക്കാരിന്റേതല്ല; പുത്തന്‍ വിദ്യാഭ്യാസ നയം രാജ്യത്തിന്റേത്: പ്രധാനമന്ത്രി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 8 September 2020

സർക്കാരിന്റേതല്ല; പുത്തന്‍ വിദ്യാഭ്യാസ നയം രാജ്യത്തിന്റേത്: പ്രധാനമന്ത്രി

കേന്ദ്ര സർക്കാർ അംഗീകരിച്ച പുതിയ വിദ്യാഭ്യാസനയം സർക്കാരിന്റേതല്ലെന്നും രാജ്യത്തിന്റേതാണെന്നും പ്രധാനമന്ത്രി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വളരെക്കുറവാണെന്നും ഇത് രാജ്യത്തിന്റെ നയമാണിതെന്നും വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. .

രാജ്യത്തെഉന്നതവിദ്യാഭ്യാസത്തെ പരിഷ്‌കരിക്കുന്നതില്‍ പുതിയ വിദ്യാഭ്യാസനയത്തിനുള്ള പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന് രൂപം നൽകാൻ ഒരു വർഷം സമയമെടുത്തു. 2019ലായിരുന്നു ഇതിന്റെ കരട് പുറത്തിറക്കിയത്. അപ്പോള്‍ തന്നെ പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാൻ സമയം നല്‍കുകയും ചെയ്തിരുന്നു.

കേന്ദ്ര സർക്കാരിന് ലഭിച്ച രണ്ട് ലക്ഷത്തിലേറെ നിർദ്ദേശങ്ങൾ പരി​ഗണിച്ചാണ് നയത്തിന്റെ അന്തിമരൂപം തയ്യാറാക്കിയതെന്ന് പ്രധാനമന്ത്രി സംഭാഷണത്തില്‍ അറിയിച്ചു. ഇന്ത്യയുടെ പുരോഗതിയില്‍ വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസനയത്തിനും വളരെ നിര്‍ണായക പങ്കാണുള്ളത്. ഈ 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയ്ക്ക് ആവശ്യമായ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളെക്കൂടി പരിഗണിച്ചാണ് പുതിയനയം സ്വീകരിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/2R1BC22
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages