
കണ്ണൂര്‍ ജില്ലയിലെ കണ്ണവത്ത് കുടുംബത്തോടൊപ്പം കാറില്‍ പോവുകയായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണവം സ്വദേശി സലാഹുദ്ദീനാണ് കൊലചെയ്യപ്പെട്ടത്. ഇദ്ദേഹത്തെ ബൈക്കില്‍ വന്ന സംഘമാണ് ആക്രമിച്ചത് എന്നാണ് വിവരം.
എബിവിപി നേതാവായിരുന്ന ശ്യാമപ്രസാദിനെ കൊലചെയ്ത കേസില്‍ ഏഴാം പ്രതിയാണ് കൊല്ലപ്പെട്ട സലാഹുദ്ദീന്‍.ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ബൈക്കില്‍ വന്ന രണ്ടംഗ സംഘം സലാഹുദ്ദീന്‍ സഞ്ചരിച്ചിരുന്ന കാറിന് പുറകില്‍ ആദ്യം ഇടിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ സലാഹുദ്ദീനെ സംഘം വെട്ടുകയായിരുന്നു. സലാഹുദ്ദീന്‍റെ തലയ്ക്കാണ് വെട്ടേറ്റത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നിലവില്‍ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
from Breaking News – ഇ വാർത്ത | evartha https://ift.tt/33bpZei
via IFTTT
No comments:
Post a Comment