
ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ യോഗ ഗുരു ബാബ രാംദേവ് ആനയുടെ പുറത്തുനിന്ന് വീണു. മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വീഴ്ചയിൽ യോഗ ഗുരുവിന് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ആനയുടെ പുറത്ത് യോഗ ചെയ്തിരുന്ന രാംദേവ്, ആന അനങ്ങിയതോടെ ബാലന്‍സ് നഷ്ടമായി താഴെ വീഴുകയായിരുന്നു. താഴെ വീണതോടെ എഴുന്നേറ്റ് ചിരിച്ചുകൊണ്ട് പോകുന്ന രാംദേവിനേയും വീഡിയോദൃശ്യങ്ങളിൽ കാണാം. സംഭവത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വെെറലായിക്കഴിഞ്ഞു.
from Breaking News – ഇ വാർത്ത | evartha https://ift.tt/2GMFG4P
via IFTTT
No comments:
Post a Comment