പട്ടി, കണ്ടി, കക്കോടൻ, കക്കോടി: ഇതെല്ലാം ജീവിച്ചിരുന്നവരുടെയും ജീവിക്കുന്നവരുടെയും പേരുകളാണ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 13 October 2020

പട്ടി, കണ്ടി, കക്കോടൻ, കക്കോടി: ഇതെല്ലാം ജീവിച്ചിരുന്നവരുടെയും ജീവിക്കുന്നവരുടെയും പേരുകളാണ്

പട്ടി, കണ്ടി, കക്കോടൻ, കക്കോടി…. ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യത്തിന് ഒരു പേരിൽ എല്ലാമിരിക്കുന്നു എന്ന ഉത്തരം പറയേണ്ടിവരും. ഈ പറഞ്ഞ പേരുകളൊക്കെ വ്യക്തികളുടെ പേരാണ് എന്നു മനസ്സിലാകുമ്പോഴാണ് പലരും അമ്പരക്കുന്നത്. പാലക്കാട് കണ്ണാടി പഞ്ചായത്തിൽ ജീവിച്ചിരുന്നവരുടെയും ജീവിക്കുന്നവരുടെയും പേരുകളാണ് ഇതെന്ന് ചൂണ്ടിക്കാണിക്കുകയാണ് എസ് രാധാകൃഷ്ണൻ കണ്ണാടി. 

എസ് രാധാകൃഷ്ണൻ കണ്ണാടിയുടെ കുറിപ്പ്:

ഇത് പാലക്കാട് കണ്ണാടി പഞ്ചായത്തിൽ ജീവിച്ചിരുന്നവരുടെയും ജീവിക്കുന്നവരുടെയും പേരാണ്. വില്യം ഷേക്സ്പിയറിന്റെ കാലം മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഒരു പേരിലെന്തിരിക്കുന്നുവെന്ന്,  പേരിൽ എല്ലാം ഉണ്ടായിരുന്നു. ഒരു വ്യക്തിയുടെ ജാതി, മതം, മതേതരത്വം, സംസ്കാരം, അവരുടെ ജീവിത കാലഘട്ടം. സാമൂഹ്യ വ്യവസ്ഥിതി വരെ. 

പട്ടിയും കണ്ടിയും 25 വർഷം മുമ്പ് മരണമടഞ്ഞു. കക്കോടൻ 82 ആം വയസ്സിലും വാച്ച്മാനായി ജോലി ചെയ്യുന്നു. കക്കോടി രണ്ടാഴ്ച മുമ്പ് മരണമടഞ്ഞു.

എന്റെ അടുത്ത സുഹൃത്തുക്കളോട് മേല്പറഞ്ഞ പേരുകൾ പറഞ്ഞപ്പോൾ അവർക്ക് വിശ്വാസം വന്നില്ല. തെളിയിക്കാൻ പറഞ്ഞു.പുതിയ തലമുറ ഇതറിയണം. അന്നത്തെ സാമൂഹ്യ വ്യവസ്ഥയെയും, കേരളം കടന്നു വന്ന കനൽവഴികളെയും.

പേര് പോലും ഇഷ്ടമുള്ളത് ഇടാൻ കഴിയാത്ത സമൂഹം.ജന്മിത്വത്തിന്റെ അധീശത്വം.1957ലെ ഇ.എം.എസ്.ഗവണ്മെന്റ് തുടങ്ങി വച്ച ഭൂപരിഷ്ക്കരണ നിയമവും വിദ്യാഭ്യാസ ബില്ലും ജന്മിത്വത്തിന്റെ നാരായവേര് പിഴുതെറിഞ്ഞു.കേരളീയ സമൂഹം മാറി മറിഞ്ഞു. 

ഇനിയൊരിക്കലും നാമകരണം ചെയ്യാൻ സാധ്യതയില്ലാത്ത കണ്ണാടിയിലുള്ള പഴയ പേരുകളിലേക്ക് ഒരു എത്തിനോട്ടം.

അയ്യ ,അയ്യൻ,അയ്യാവു, അപ്പു, അപ്പാവു, അപ്പുക്കുട്ടൻ, അപ്പുമണി, അപ്പുച്ചാമി, അമ്മു. അമ്മുതായി, ആറു, ആറായി, ആറുക്കുട്ടി, ആറുമുഖൻ, ആറുച്ചാമി, ആവളി, ആണ്ടി, ആണ്ടൻ, ആണ്ടവൻ

ഇട്ടൻ, ഇട്ടിപ്പോതി,ഇടുമ്പൻ,ഈച്ചരൻ,

എരവൻ, ഏമുരൻ, ഐച്ചി. 

ഊട്ടൻ, ഉണ്ണിക്കൻ.

കണ്ണ, കണ്ണു,കണ്ണി, കറുപ്പൻ, കറുപ്പി ,കണ്ടു, കണ്ടൻ, കണ്ടപ്പൻ, കണ്ടൻകുട്ടി, കണ്ടുണ്ണി, കണ്ടരാമി, കണ്ടമുത്തൻ,കണ്ടച്ചാമി, കരുമി, കരുമൻ, കരുമാണ്ടി, കണ്ടായി, കണ്ടങ്കാളി, കണ്ടൻപഴണി, കാളു, കാളി, കാമ്പി, കാമ്പൻ, കാളൻ, കാളിയപ്പൻ, കാവി, കാടൻ, കാശു ,കാശി,കുപ്പ, കുപ്പായി, കുപ്പൻ,കുപ്പാണ്ടി, കുള്ളി, കുള്ളൻ, കുട്ടിയപ്പു, കുഞ്ചു, കുഞ്ചി, കുഞ്ചൻ, കുഞ്ചപ്പൻ, കുഞ്ചുണ്ണി, കുഞ്ചുക്കണ്ടൻ, കഞ്ചുവേലൻ, കുഞ്ചിപ്പെട്ട, കുഞ്ചുക്കൊറ്റൻ, കുഞ്ഞുകുട്ടൻ, കഞ്ചുകുട്ടൻ, കുഞ്ചേലൻ, കുഞ്ചുമായാണ്ടി, കുഞ്ചാറു, കുപ്പേലൻ, കുപ്പുണ്ണി, കുട്ടായി, കുട്ടിച്ചാമി, കുഞ്ചുവെള്ള, കുന്നൻ, കിട്ട, കിട്ടു, കിട്ടുച്ചാമി, കൊറ്റു, കൊറ്റൻ, കൊച്ച,കൊലവൻ, കൊലവാണ്ടി, കൊമ്പൻ, കൊന്നി, കേലി, കേലു,കേലൻ, കേത്തൻ, കോച്ചി, കോച്ചൻ, കോത, കോമ്പി, കോമ്പൻ, കോശു, കോരി, കോതേലൻ, കോതരാമി, 

ചക്കി, ചണ്ടൻ, ചങ്കൻ, ചങ്കിലി, ചാത്ത, ചാത്തു, ചാത്തി, ചാത്തൻ, ചാമി, ചാമു, ചാമുണ്ണി, ചാമുക്കുട്ടൻ,ചാമിയാർ, ചാമിയപ്പൻ, ചാമിക്കുട്ടി, ചിപ്പു ,ചിപ്ര, ചിന്ന, ചിന്നൻ, ചിപ്പുമണി, ചീരു, ചീർമ്പൻ, ചുക്കൻ, ചുക്കാണ്ടി, ചെല്ല, ചെല്ലൻ, ചെള്ളി, ചൊവ്വുട്ടി, ചൊക്കി, ചൊക്കൻ, ചേന്തി, ചേമ്പൻ.

തത്ത, തത്തമണി, തങ്ക, തങ്കു, തമ്പു,തായു, തായൻ, തായങ്കൻ, തില്ല, തീത്തു, തീത്തി, തീത്തൻ, തീത്തുണ്ണി, തീത്തായി, തെയ്യൻ, തെയ്യാലൻ, തേവൻ, തോലൻ

പട്ടു, പട്ടൻ,പള്ളി, പഞ്ചു,പങ്ങി, പങ്ങൻ, പങ്ങുണ്ണി, പങ്ങിമുത്തൻ, പഴണി, പഴണിമല, പഴണൻ, പഴണിയപ്പൻ, പഴണേലൻ, പട്ടിവേലൻ, പരുക്കൻ,പകാൻ,പാറു,പാലൻ, പാച്ചി, പിച്ചൻ,പുതുക്കളൻ, പൂക്കളൻ, പൂശാരി,പെട്ട, പൊന്നൻ, പൊന്നാണ്ടി, പൊന്മല ,പൊന്നു, പൊന്നുമണി, പൊന്നുക്കുട്ടി, പേച്ചി. 

മല്ലി, മല്ലൻ, മല്ലു, മല്ലുണ്ണി,മരുതൻ, മണപ്പുളി, മലയൻ, മയിലൻ, മാലി,മാലൻ, മാളു, മാതു, മായപ്പു, മായൻ, മായാണ്ടി, മുണ്ടൻ, മുണ്ടി, മുനിയൻ, മുനിയാണ്ടി, മുരുകാണ്ടി, മൂക്കൻ, മൊട്ട.,

നാകു, നാവു ,നാഗ, നാഗൻ, നാഗപ്പൻ, നാഗുണ്ണി, നാച്ചി, നഞ്ചൻ, നഞ്ചപ്പൻ, നാണി, നാണു, നാണപ്പൻ, നാകേലൻ,

നായാടി നീലി, നീലു, നീലൻ,നീലാണ്ടൻ 

രക്കി,രക്കൻ,രക്കാണ്ടി, രാമാണ്ടി.

വള്ളി, വള്ളിത്തായ് .വീരൻ, വീമ്പൻ, വീമ്പാളൻ വീമ്പായി, വെള്ള വെള്ളായി, വെള്ളപ്പൻ, വെള്ളച്ചി, വെള്ളാനി, വേല, വേലൻ, വേശ,വേശു, വേലു, വേലുച്ചാമി വേലപ്പൻ, വേലിയപ്പൻ, വേലനാകൻ. 

ശങ്കരൻ, ശങ്കിലി, ശിങ്കാരി.

എല്ലാ പഞ്ചായത്തുകളിലും ഇത്തരം പേരുകൾ കാണാൻ കഴിയും. 

ഇന്ന് അക്ഷരമാലക്രമത്തിൽ പേരുകൾ അർത്ഥത്തോട് കൂടി പുസ്തക കടയിൽ നിന്ന് വാങ്ങാൻ കിട്ടും. ഗൂഗിളിൽ സെർച്ച് ചെയ്താലും മതി. 

സ്വന്തം പേരും രക്ഷിതാവിന്റെ പേരും ഗസറ്റ് വിജ്ഞാപനത്തിലൂടെ മാറ്റിയവരുമുണ്ട്. അവരെ കുറ്റപ്പെട്ടത്താനാവില്ല. പരിഷ്കൃത സമൂഹത്തിൽ എങ്ങനെ ആ പേര് പറയും.

ഇന്ന് ഇഷ്ടപ്പെട്ട പേരിടാൻ കേരളത്തിൽ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്.

കേരളപ്പിറവിയുടെ 61ആം വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ കേരള ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്.

പട്ടി, കണ്ടി, കക്കോടൻ, കക്കോടി.**********************************ഇത് പാലക്കാട് കണ്ണാടി പഞ്ചായത്തിൽ…

Posted by S Radhakrishnan Kannadi on Saturday, October 8, 2016


from Breaking News – ഇ വാർത്ത | evartha https://ift.tt/35aAK1R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages