പ്രമുഖ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ തുടർന്നുവന്ന കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ചു. ജോൺസൺ ആൻഡ് ജോൺസൻ്റെ പരീക്ഷണ വാക്സിൻ സ്വീകരിച്ചവരിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്നാണ് കമ്പനി പരീക്ഷണം അവസാനിപ്പിച്ചിരിക്കുന്നത്. കോവിഡ് മാഹാമാരിയ്ക്ക് എതിരെ വാക്സിൻ കണ്ടുപിടിക്കുവാനുള്ള തീവ്രശ്രമത്തിലായിരുന്നു ജോൺസൺ ആൻഡ് ജോൺസൺ കമ്പനി.
വാക്സിൻ പരീക്ഷണത്തിൻ്റെ ആദ്യ രണ്ടുഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. നിലവിൽ കമ്പനിയുടെ മൂന്നാംഘട്ട കോവിഡ് വാക്സിൻ പരീക്ഷണങ്ങളാണ് നടന്നുവന്നിരുന്നത്. ആറു ലക്ഷം പേരിലാണ് പരീക്ഷണം നടക്കുന്നത്.
ഇതിന്റെ ഫലം ഈ വർഷം അവസാനത്തോടെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചിരുന്നു. അതിനു ശേഷം വാക്സിൻ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ജോൺസൺ ആൻഡ് ജോൺസൺ.
from Breaking News – ഇ വാർത്ത | evartha https://ift.tt/33Q4stg
via IFTTT
No comments:
Post a Comment