
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നേടേശനെതിരെ രൂക്ഷ വിമർശനങ്ങളുമായി മുസ്ലീം ലീഗ്.ശ്രീനാരായണ സർവകലാശാല വൈസ് ചാൻസലറായി മുബാറക് ബാഷയെ നിയമിച്ചതിനെതിരെ അഭിപ്രായ പ്രകടനം നടത്തിയതിനാണ് പാർട്ടി മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശമുള്ളത്.
വെള്ളാപ്പള്ളി സാമ്പത്തിക നേട്ടങ്ങൾക്കായി ഗുരുദേവന്റെ ആശയങ്ങളെ ദുരുപയോഗം ചൈയ്യുകയാണെന്ന് മുഖപ്രസംഗം വിമർശിക്കുന്നുണ്ട്. മുബാറക് പാഷയ്ക്കെതിരെ വെള്ളാപ്പള്ളിയും മറ്റും ഉന്നയിക്കുന്ന ആരോപണങ്ങൾ ബാലിശമാണെന്നും വെള്ളാപ്പള്ളി പ്രകടിപ്പിക്കുന്നത് സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധതയാണെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നുണ്ട്.
വെള്ളാപ്പള്ളി ഇപ്പോൾ നടത്തുന്നത് ഗുരു നിഷേധമാണെന്നും അദ്ദേഹത്തിന്റെ ഉള്ളിൽ ഉറഞ്ഞു കിടക്കുന്നത് വർഗീയതയാണെന്നും മുഖപ്രസംത്തിലൂടെ ലീഗ് വ്യക്തമാക്കുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/2SPtzX6
via IFTTT
No comments:
Post a Comment