
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗോവ ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. 48 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഫലമറിഞ്ഞ 40-ല്‍ 27 സീറ്റില്‍ ബിജെപി ഏകപക്ഷീയമായി ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. നിലവില്‍ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ട്.
അതേസമയം മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടി രണ്ട് സീറ്റിലും എന്‍സിപി ഒരു സീറ്റിലും ജയിച്ചു. ആറ് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. ഗോവയില്‍ തങ്ങള്‍ 31 സീറ്റുകളില്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി വക്താവ് സംപിത് പത്ര മാധ്യമങ്ങളോട് പറഞ്ഞു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3qWx8KQ
via IFTTT
No comments:
Post a Comment