കോണ്‍ഗ്രസ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങള്‍ തള്ളികളയും: കാനം രാജേന്ദ്രന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 14 December 2020

കോണ്‍ഗ്രസ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങള്‍ തള്ളികളയും: കാനം രാജേന്ദ്രന്‍

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തിളക്കമാര്‍ന്ന വിജയം നേടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എങ്ങിനെയും ജയിക്കാനായി കോണ്‍ഗ്രസ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

കേവലം ഏതാനും വോട്ടിനും സീറ്റിനും വേണ്ടി ആദര്‍ശങ്ങള്‍ ബലികഴിച്ച കോണ്‍ഗ്രസിനെ ജനങ്ങള്‍ തിരിച്ചറിയുമെന്നും കാനം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന നേട്ടങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ പുരോഗതിക്കായി നടത്തിയ എണ്ണമറ്റ പ്രവര്‍ത്തനങ്ങളുമാണ് കേരളം ചര്‍ച്ച ചെയ്തത്.

അല്ലാതെ, യുഡിഎഫും -ബിജെപിയും ചില മാധ്യമങ്ങളും ചേര്‍ന്ന് കെട്ടിപ്പൊക്കിയ ദുഷ്പ്രചാരണങ്ങളല്ല. ബിജെപിക്കും യുഡിഎഫിനും ഡിസംബര്‍ 16 വരെ സ്വപ്നങ്ങള്‍ പലതും കാണാം. എന്നാല്‍ അവയെല്ലാം ദു:സ്വപ്നങ്ങളായി മാറും എന്നും കാനം പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/2WdnPIb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages