ആഫ്രിക്കൻ രാജ്യമായ എസ്വാട്ടീനിയുടെ പ്രധാനമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 15 December 2020

ആഫ്രിക്കൻ രാജ്യമായ എസ്വാട്ടീനിയുടെ പ്രധാനമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

എസ്വാട്ടീനിയുടെ പ്രധാനമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. ആഫ്രിക്കൻ രാജ്യമായ എസ്വാട്ടീനിയുടെ പ്രധാനമന്ത്രി എംബ്രോസ് ഡലമീനിയാണ് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത്. 52 വയസായിരുന്നു.

നാലാഴ്ചകൾക്ക് മുൻപാണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായത്. തുടർന്ന് ഈ മാസം ഒന്നു മുതൽ അയൽ രാജ്യമായ ദക്ഷിണാഫ്രിക്കയിൽ വിദഗ്ധ ചികിത്സയിലായിരുന്നു.രാജ്യത്തെ ബാങ്കിങ് മേഖലയിൽ 18 വർഷം പ്രവർത്തിച്ച എംബ്രോസ് ഡലമീനി 2018ലായിരുന്നു ദക്ഷിണാഫ്രിക്കയുടെ വടക്കുകിഴക്കുള്ള ചെറുരാജ്യമായ എസ്വാട്ടീനിയുടെ പ്രധാനമന്ത്രിയായത്.

ആകെ 12 ലക്ഷമാണ് ഈ ചെറിയ രാജ്യത്തെ ജനസംഖ്യ. രാജ്യത്ത് ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ 6768 ആണ്.



from Breaking News – ഇ വാർത്ത | evartha https://ift.tt/38amRlu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages