ബിജെപിയുമായി വോട്ട് കച്ചവടം നടത്തുന്നത് സിപിഎമ്മും ഇടതുമുന്നണിയും: രമേശ്‌ ചെന്നിത്തല - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 6 December 2020

ബിജെപിയുമായി വോട്ട് കച്ചവടം നടത്തുന്നത് സിപിഎമ്മും ഇടതുമുന്നണിയും: രമേശ്‌ ചെന്നിത്തല

കേരളത്തിലാകെ ബിജെപിയുമായി രഹസ്യകൂട്ടുകച്ചവടം നടത്തുന്നത് സിപിഎമ്മും ഇടതുമുന്നണിയുമാണ്. പലയിടത്തും ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ എന്ന ലേബലില്‍ രംഗത്തിറക്കിയിരിക്കുന്നവര്‍ ബിജെപിയുടെ വോട്ട് നേടാനുളള പാലമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി ചിഹ്നം പോലും തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ സിപിഎം. ഭയക്കുകയാണ്. അതുകൊണ്ടുതന്നെ ബിജെപിയുമായുള്ള വോട്ട് കച്ചവടം നടത്തുന്നത് സിപിഎമ്മും ഇടതുമുന്നണിയുമാണെന്ന് ഇതില്‍നിന്ന് വ്യക്തമായതായും ചെന്നിത്തല ആരോപിച്ചു.

ഇതുവരെ നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം മിണ്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ലന്നോര്‍ക്കണം. ലാവ്‌ലിന്‍ കേസില്‍ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ പിണറായി വിജയന്‍ വാ തുറക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/39O311Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages