ഭേദഗതി അംഗീകരിക്കാൻ തയ്യാറാവാതെ കർഷകർ; കേന്ദ്രസർക്കാരുമായുള്ള ചർച്ച പരാജയം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 5 December 2020

ഭേദഗതി അംഗീകരിക്കാൻ തയ്യാറാവാതെ കർഷകർ; കേന്ദ്രസർക്കാരുമായുള്ള ചർച്ച പരാജയം

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായുള്ള കേന്ദ്ര സർക്കാർ ചർച്ച വീണ്ടും പരാജയം. തിങ്കളാഴ്ച വീണ്ടും ചർച്ച നടത്താമെന്ന് യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു. വീണ്ടും ചർച്ച നടത്താൻ ഇരു കൂട്ടരും സമ്മതിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് തന്നെ നിൽക്കുകയാണ് കേന്ദ്ര സർക്കാർ.

നിലവില്‍ കാർഷിക നിയമത്തിൽ എട്ട് ഭേദതഗതികൾ വരുത്താമെന്ന് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചിരുന്നു. എന്നാൽ ഭേദഗതി വാഗ്ദാനം കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് കർഷകർ പറഞ്ഞു. ഭേദഗതി അംഗീകരിക്കാൻ തയാറല്ലെന്നും കർഷക സംഘടനകൾ കൂട്ടിച്ചേർത്തു.

ഇരുവിഭാ​ഗവും സമവായത്തിലെത്താതെ തങ്ങളുടെ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് ചർച്ച പരാജയമായത്. കേന്ദ്രസർക്കാർ കോർപ്പറേറ്റുകളുടെ സമ്മർദത്തിലാണെന്ന് കർഷക സംഘടനകൾ ചർച്ചയ്ക്കിടെ ആരോപിച്ചു.



from Breaking News – ഇ വാർത്ത | evartha https://ift.tt/36HvBjF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages