
പിണറായി വിജയൻ സിപിഎമ്മിൻ്റെ മാത്രം മുഖ്യമന്ത്രി അല്ലെന്നും കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും എന്നാൽ കേരളത്തിൻ്റെ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ ഇതുവരെ പ്രവർത്തിച്ചിട്ടില്ലെന്നും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ.. കേരളത്തില്‍ ബിജെപിക്കെതിരെ പോരാടുന്ന അതേ രീതിയിൽ സിപിഎമ്മിനോടും പോരാടേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.
ആ രീതിയിലുള്ള വർഗീയ പരാമർശങ്ങളാണ് സിപിഎം നടത്തുന്നത്. സമൂഹത്തില്‍ സ്ത്രീകൾക്ക് വേണ്ടി മതിൽ കെട്ടുന്ന ഇടതുപക്ഷ സർക്കാരിൻ്റെ അനുയായികൾ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നടത്തുന്ന കമൻ്റുകൾ വായിച്ചു നോക്കിയാല്‍ സിപിഎമ്മിൻ്റെ സ്ത്രീ സ്നേഹം മനസിലാകുമെന്നും തനിക്കെതിരെയുള്ള സൈബർ അക്രമങ്ങൾ വിഷയമാക്കുന്നില്ലെന്നും ഫാത്തിമ തഹ്‌ലിയ പറയുന്നു.
കേരളാ സമൂഹത്തില്‍ ഏതു മേഖലയിലാണ് ഈ സർക്കാർ ഒരു നല്ല കാര്യം ചെയ്തത്. ആർക്ക് വേണ്ടിയാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാർ പൊതു ഖജനാവ് ഉൾപ്പെടെ ഒരു ബിസിനസ് ആയിട്ടാണ് കൊണ്ടുനടക്കുന്നത്. ഇനിയും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഒരുപാട് ആളുകൾ കേരളത്തിലുണ്ട്. അവരെ പറ്റിക്കുന്ന തരത്തിലുള്ള പിആർ വർക്കാണ് ഇന്ന് കേരളത്തിൽ സർക്കാർ നടത്തുന്നത്.
സര്‍ക്കാര്‍ റേഷൻ കടകൾ വഴി നടത്തിയ കിറ്റ് വിതരണത്തിൽ വരെ ധാരാളം അഴിമതികൾ നടന്നു. പാവപ്പെട്ടവർക്കുള്ള പരിമിതികളെ സംസ്ഥാന സർക്കാർ നന്നായി ചൂഷണം ചെയ്യുന്നുണ്ടെന്നും ഫാത്തിമ തഹ്‌ലിയ ആരോപിക്കുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3bDGmpX
via IFTTT
No comments:
Post a Comment