
വിവാദം ഉണ്ടാകുന്ന രീതിയിലുള്ള പരാമര്‍ശങ്ങളില്‍ നിന്ന് നേതാക്കള്‍ അകന്നു നില്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിനെ തള്ളി ഗോഡ്സെയെ പ്രശംസിച്ച് ഭോപ്പാലില്‍നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍. നാഥുറാം ഗോഡ്സെയെപ്പോലുള്ള ദേശസ്നേഹികളെ കോണ്‍ഗ്രസ് തീവ്രവാദിയായി ചിത്രീകരിക്കുന്നു എന്ന് അവര്‍ വിമര്‍ശിച്ചു.
ഗോഡ്സെയേപ്പോലുള്ള നമ്മുടെ ദേശസ്നേഹികളെ കോണ്‍ഗ്രസ് അപമാനിക്കുകയാണ് . നേരത്തെ മുതല്‍ തന്നെ കോണ്‍ഗ്രസ് ഇങ്ങിനെ ചെയ്തിരുന്നു, പ്രഗ്യ പറഞ്ഞു. ഗാന്ധിജിയെ വധിച്ച ഗോഡ്സെയെ ഇന്ത്യയിലെ ‘ആദ്യത്തെ തീവ്രവാദി’ എന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്വി ശേഷിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു പ്രഗ്യ സിംഗ്.
“കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴും ദേശസ്നേഹികളെ അപമാനിക്കുകയാണ്. ദേശസ്നേഹികളെ ‘കുങ്കുമ തീവ്രവാദികള്‍’ എന്നാണ് കോണ്‍ഗ്രസ് വിളിക്കുന്നത്. ഇതിനേക്കാള്‍ മോശമായ പ്രയോഗമില്ല. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’, പ്രഗ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
from Breaking News – ഇ വാർത്ത | evartha https://ift.tt/2LS5Jtb
via IFTTT
No comments:
Post a Comment