
പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞടുപ്പ് റാലിയെ ട്രോളി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. സംസ്ഥാനത്ത് യഥാർത്ഥ മാറ്റം കൊണ്ടുവരുമെന്ന മോദിയുടെ പരാമർശത്തെയാണ് മഹുവ ബി ജെ പി കഴിഞ്ഞ ഏഴുവർഷം ചെയ്തത് വെച്ചു നോക്കുമ്പോൾ ശരിയായ മാറ്റം കൊണ്ടുവരുമെന്നതിൽ ഒട്ടും സംശയിക്കാനിന്ന് പരിഹസിച്ചത് .
അവസാന ഏഴുവർഷമായി ഇന്ത്യന്‍ ഘടനയിൽ ബി ജെ പി ചെയ്തത് വെച്ചുനോക്കുമ്പോൾ മാറ്റം കൊണ്ടുവരുമെന്ന് മോദി പറഞ്ഞത് വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ലെന്നും മഹുവ പറഞ്ഞു.ഇന്ന് കൊൽക്കത്തയില്‍ നടന്ന റാലിക്കിടെയായിരുന്നു പശ്ചിമ ബംഗാളിൽ ശരിയായ മാറ്റം കൊണ്ടുവരുമെന്ന് നരേന്ദ്ര മോദി പറഞ്ഞത്. മമത ബാനര്‍ജി സര്‍ക്കാര്‍ ബംഗാളിന്റെ പ്രതീക്ഷ തകർത്തുവെന്നും സുവർണ ബംഗാളിനായി ജനം വിധിയെഴുതുമെന്നും മോദി കൊൽക്കത്ത റാലിയിൽ പറഞ്ഞിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3v22EsP
via IFTTT
No comments:
Post a Comment