കോവിഡ് രോഗിക്ക് ഒരു ദിവസം ഓക്സിജൻ നൽകിയതിന് 45600 രൂപ; സ്വകാര്യ ആശുപത്രിക്കെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 6 May 2021

കോവിഡ് രോഗിക്ക് ഒരു ദിവസം ഓക്സിജൻ നൽകിയതിന് 45600 രൂപ; സ്വകാര്യ ആശുപത്രിക്കെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോവിഡ് വൈറസ് വ്യാപനം രൂക്ഷമായതോടെ ചികിത്സയുടെ പേരിൽ ചില സ്വകാര്യാശുപത്രികൾ ഭീമമായ തുക ഈടാക്കി രോഗികളെ ചൂഷണം ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സംസ്ഥാന തലസ്ഥാനത്തെ സ്വകാര്യ ആശുപത്രി ഒരു രോഗിക്ക് ഒരു ദിവസം ഓക്സിജൻ നൽകിയതിന് 45600 രൂപ ഈടാക്കിയെന്നാണ് പരാതി.

ഇതിനെക്കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറും തിരുവനന്തപുരം ജില്ലാ കളക്ടറും അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് ഹാജരാക്കണം. തുടര്‍ന്ന് ഈ കേസ് മേയ് 28 ന് പരിഗണിക്കും. പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

കേരള- തമിഴ്നാട് അതിർത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യാശുപത്രിയിലാണ് ഇത്തരത്തിൽ കൊള്ള നിരക്ക് ഈടാക്കിയത്. ഏപ്രില്‍ 27 ന് ഈ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റിയ രോഗിക്കാണ് ഒരു ദിവസത്തെ ഓക്സിജന് 45600 രൂപ ഈടാക്കിയത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3nQkeNl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages