
ഇന്ത്യയില്‍ കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായതോടെ ധാരാളം വിദേശ രാജ്യങ്ങളാണ് നമുക്ക് സഹായങ്ങള്‍ പ്രഖ്യാപിച്ചതും നല്കിയതും. ഇത്തരത്തില്‍ ലഭിച്ച വിദേശ സഹായങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി.
സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി കൊവിഡ് പ്രതിസന്ധികാലത്തെ വിദേശ സഹായം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. “എന്തെല്ലാം രീതിയിലുള്ള വിദേശ സഹായമാണ് നമുക്ക് ഇതുവരെ ലഭിച്ചത്?, അതെല്ലാം എവിടെ?, ആരാണ് ഇവയുടെ ഗുണഭോക്താവ്?, ഏത് രീതിയിലാണ് ഈ സഹായങ്ങള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുക?, എന്തുകൊണ്ടാണ് ഇതിലൊന്നും സുതാര്യതയില്ലാത്തത്? – കേന്ദ്രസര്‍ക്കാറിന് ഇതിനെല്ലാം എന്തെങ്കിലും ഉത്തരമുണ്ടോ? – രാഹുല്‍ ഗാന്ധി ചോദിക്കുന്നു.
ഇപ്പോള്‍ 5 ദിവസം മുന്‍പ് തന്നെ 300 ടണ്‍ വരുന്ന കൊവിഡ് അടിയന്തര സഹായങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും തലസ്ഥാനമായ ദില്ലിയില്‍ എത്തിയിട്ടുണ്ടെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ ചെയ്യുന്നത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/2QWiK87
via IFTTT
No comments:
Post a Comment