
സംസ്ഥാനം മാധ്യമ പ്രവർത്തകരെ കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി എംപി ബിനോയ് വിശ്വം. ഇപ്പോള്‍ തന്നെ മാധ്യമ പ്രവർത്തകർ പലരും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ജോലിയുടെ ഭാഗമായി ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന മാധ്യമ പ്രവർത്തകർക്ക് രോഗ സാധ്യത ഏറെ കൂടുതലാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
‘മാതൃഭൂമിയുടെ ന്യൂസ് ചീഫ് റിപ്പോർട്ടർ ശ്രീ. വിപിൻ ചന്ദ് കോവിഡ് ബാധിച്ച് മരിച്ചത് ഏറെ വേദനയുളവാക്കുന്നതാണ്. മാധ്യമ പ്രവർത്തകർ പലരും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ജോലിയുടെ ഭാഗമായി ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന മാധ്യമ പ്രവർത്തകർക്ക് രോഗ സാധ്യത ഏറെ കൂടുതലാണ്. ബിനോയ് വിശ്വം പറയുന്നു.
രാജ്യത്തെ പല സംസ്ഥാനങ്ങളും മാധ്യമ പ്രവർത്തകരെ മുന്നണി ഇതിനോടകം പോരാളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇവര്‍ക്ക് വാക്സിനേഷൻ്റെ കാര്യത്തിലും മുൻഗണന നൽകിയിട്ടുണ്ട്. കേരളവും അപ്രകാരം ചെയ്യുന്നതിന് സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3o28aZo
via IFTTT
No comments:
Post a Comment