ഓക്‌സിജനുമായി പോകുന്ന ടാങ്കറുകൾ ടോൾ നൽകേണ്ടതില്ല; തീരുമാനവുമായി നാഷണൽ ഹൈവേ അതോറിറ്റി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 9 May 2021

ഓക്‌സിജനുമായി പോകുന്ന ടാങ്കറുകൾ ടോൾ നൽകേണ്ടതില്ല; തീരുമാനവുമായി നാഷണൽ ഹൈവേ അതോറിറ്റി

രാജ്യമാകെ കോവിഡ് രണ്ടാം തരംഗ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ മികച്ച ഒരു തീരുമാനവുമായി നാഷണൽ ഹൈവേ അതോറിറ്റി രംഗത്ത്. അടിയന്തിരമായി ദ്രവരൂപത്തിലുള്ള ഓക്‌സിജനുമായി പോകുന്ന ടാങ്കറുകൾ ഇനി ടോൾ നൽകേണ്ടതില്ലെന്നാണ് എൻഎച്ച്എഐ തീരുമാനിച്ചിരിക്കുന്നത്. അതോറിറ്റി സ്വന്തമായി തങ്ങളുടെ കരാറുകാരുടെ പിന്തുണയോടെ ഓക്‌സജിൻ പ്ലാന്‍റ് സ്ഥാപിക്കാനുള്ള തീരുമാനമെടുത്തതിന് പിന്നാലെയാണ് ഈ തീരുമാനവും കൈക്കൊണ്ടത്.

നിലവിലെ സാഹചര്യത്തില്‍ ഈ തീരുമാനം അന്തർ സംസ്ഥാന യാത്രകൾ അടക്കം നടത്തുന്ന ഓക്‌സിജൻ ടാങ്കറുകൾക്ക് വളരെ ഗുണകരമാകും. മാത്രമല്ല,മെഡിക്കൽ ഓക്‌സിജനുമായി പോകുന്ന ടാങ്കറുകൾക്ക് ടോൾ പ്ലാസകളിൽ പ്രത്യേകം പാതയുണ്ടാക്കാനും നിർദേശമുണ്ട്. ആംബുലൻസുകളെ പോലെ തന്നെ എമർജൻസി വാഹനമായിട്ട് മെഡിക്കൽ ഓക്‌സിജൻ കൊണ്ടുപോകുന്ന വാഹനങ്ങളെ കാണണമെന്നാണ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.



from Breaking News – ഇ വാർത്ത | evartha https://ift.tt/3tvINAf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages