കെ ബാബു ജയിച്ചത് ബി ജെ പി വോട്ടുകളാല്‍; തുറന്നുപറഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 3 May 2021

കെ ബാബു ജയിച്ചത് ബി ജെ പി വോട്ടുകളാല്‍; തുറന്നുപറഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ഇത്തവണ തൃപ്പൂണിത്തുറയിൽ ബിജെപിയുടെ വോട്ടുകളാല്‍ ആയിരുന്നു യുഡിഎഫിന്റെ കെ ബാബു ജയിച്ചതെന്ന വെളിപ്പെടുത്തലുമായി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഡോ കെ എസ് രാധാകൃഷ്ണൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിൽ ബിജെപി നേടിയ വോട്ടുകളിൽ ഇത്തവണ കാര്യമായ കുറവുണ്ടായി.

ഈ രീതിയില്‍ കുറഞ്ഞ വോട്ടുകൾ കെ ബാബുവിന് ലഭിച്ചതായും കെ എസ് രാധാകൃഷ്ണൻ പറഞ്ഞു. ഈ വോട്ടുകള്‍എങ്ങനെ യുഡിഎഫിനു പോയി എന്നുള്ളത് ബിജെപി ജില്ലാ നേതൃത്വം ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാനമായ ആരോപണം തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇടത് സ്ഥാനാര്‍ത്ഥിയായ സ്വരാജ് ഉന്നയിച്ചിരുന്നു. ബിജെപി വോട്ടുകള്‍ മറിക്കും എന്നായിരുന്നു സ്വരാജ് ആരോപിച്ചിരുന്നത്. ഇതിനെ ശരിവെക്കുന്ന വെളിപ്പെടുത്തലാണ് ഡോ കെ എസ് രാധാകൃഷ്ണൻ നടത്തിയിരിക്കുന്നത്.

ഇത് തൃപ്പൂണിത്തുറയിൽ സംഭവിച്ചത് മാത്രമല്ലെന്നും ബിജെപിയുടെ സംഘടനാ സംവിധാനത്തെയും ഡോ. കെ എസ് രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ബിജെപിക്ക് എവിടെയും നേതാക്കൾ മാത്രമാണ് ഉള്ളത്. താഴെത്തട്ടിൽ പ്രവർത്തകരില്ല. ആർ എസ് എസിന്റെ സഹായത്താലാണ് ബിജെപി കേരളത്തില്‍ പ്രവർത്തിക്കുന്നത്. ഈ രീതിയില്‍ ഇനി മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3tin3rs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages