
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് നേരിടേണ്ടിവന്ന ദയനീയ തോല്‍വിക്ക് പിന്നാലെ ഒ രാജഗോപാലിന് എതിരെ സൈബര്‍ ആക്രമണം. ‘ജനവിധി മാനിക്കുന്നു’ എന്ന രാജഗോപാലിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റിലാണ് അധിക്ഷേപ വര്‍ഷം.
’ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നല്‍കിയ സമ്മതിദായര്‍ക്ക് ഒരായിരം നന്ദി…ജനവിധിയെ മാനിക്കുന്നു. തോല്‍വിയെ സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് കുറവുകള്‍ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും…’എന്നായിരുന്നു രാജഗോപാല്‍ എഴുതിയിരുന്നത്. ഈ പോസ്റ്റില്‍ ബിജെപിയെ തോല്‍വിയിലേക്ക് നയിച്ചതിന് പിന്നില്‍ ഒ രാജഗോപാലിനും പങ്കുണ്ടെന്ന് ആരോപിച്ചാണ് ഒരുവിഭാഗം സംഘപരിവാര്‍ പ്രൊഫൈലുകള്‍ രാജഗോപാലിനെതിരെ എത്തിയത്.
ഇടതുമുന്നണിക്കായി വി ശിവന്‍കുട്ടിയുടെ വിജയം എളുപ്പമാക്കിത്തന്നെ രാജഗോപാലിന് നന്ദി അറിയിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ പോസ്റ്റിന് കീഴില്‍ വായനക്കാര്‍ക്ക് രസകരമായിട്ടുണ്ട്. ഇത്തവണ നേമത്ത് ബിജെപിക്ക് വിജയ സാധ്യതയില്ല എന്ന തരത്തിലുള്ള ഒ രാജഗോപാലിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചു എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
അതേപോലെ തന്നെ, കേരളത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാന്‍ സാധിക്കാത്തതിന് പിന്നില്‍ സംസ്ഥാനത്തെ ഉയര്‍ന്ന സാക്ഷരത കാരണമെന്നും കെ മുരളധീരനെയും പിണറായി വിജയനെയും പ്രശംസിച്ചുമൊക്കെ രാജഗോപാല്‍ ഇടയ്ക്ക് മാധ്യമങ്ങളില്‍ പ്രസ്താവനകള്‍ നടത്തിയിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/33cw7U5
via IFTTT
No comments:
Post a Comment