
ബയോവെപ്പന്‍ പദ പ്രയോഗത്തില്‍ലക്ഷദ്വീപ് ബി ജെ പി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസെടുത്ത ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ അറിയിച്ച് സംസ്ഥാന തൊഴില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
ഇന്ന് ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ചാണ് മന്ത്രി പിന്തുണ അറിയിച്ചത്. ഒരു ചാനലില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഈ പോരാട്ടത്തില്‍ ഐഷ തനിച്ചല്ലെന്നും ധൈര്യമായി ഇരിക്കണമെന്നും എല്ലാവരും കൂടെയുണ്ടെന്നും മന്ത്രി ഐഷ സുല്‍ത്താനയോട് പറഞ്ഞു.
നേരത്തെ ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളവും ജനങ്ങളും ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പമാണ്. ലോകത്ത് ഒരു രാജ്യത്തും നടക്കാത്ത നടപടിക്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
from Breaking News – ഇ വാർത്ത | evartha https://ift.tt/2TlBJd6
via IFTTT
No comments:
Post a Comment