കൊവിഡ് പ്രതിസന്ധി; നരേന്ദ്ര മോദി പെരുമാറിയത് ഒരു ഭീരുവിനെപ്പോലെ: പ്രിയങ്കാ ഗാന്ധി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 12 June 2021

കൊവിഡ് പ്രതിസന്ധി; നരേന്ദ്ര മോദി പെരുമാറിയത് ഒരു ഭീരുവിനെപ്പോലെ: പ്രിയങ്കാ ഗാന്ധി

രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഒരു ഭീരുവിനെപ്പോലെയാണ് പെരുമാറിയതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ വിമര്‍ശിക്കുന്ന ‘ആരാണ് ഉത്തരവാദി’ എന്ന പേരിലുള്ള ക്യാമ്പയിന്റെ ഭാഗമായി സംസാരിക്കവേ പ്രിയങ്ക ആരോപിച്ചു.

മോദി ഇന്ത്യയുടെ ക്ഷേമത്തെക്കാള്‍ രാഷ്ട്രീയവും പ്രചാരവേലയുമാണ് മുന്നോട്ടുവെക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. അദ്ദേഹം വളരെ പിന്നോട്ട് പോയെന്നും മോശമായ കാര്യം സംഭവിക്കാന്‍ കാത്തിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ‘പ്രധാനമന്ത്രിയുടെ പ്രഥമ പരിഗണന ഇന്ത്യക്കാരല്ല, രാഷ്ട്രീയമാണ്. സത്യത്തെ അദ്ദേഹം പരിഗണിക്കുന്നില്ല’, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

വിദേശ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം ഇമേജ് കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും സ്വന്തം നാട്ടുകാരെക്കുറിച്ച് ചിന്തിക്കാന്‍ മെനക്കെട്ടിട്ടില്ലെന്നും പ്രിയങ്ക ആരോപിച്ചു.



from Breaking News – ഇ വാർത്ത | evartha https://ift.tt/2RNTNfv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages