കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് ഉടൻ പുറത്താക്കണം: സീതാറാം യെച്ചൂരി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 11 October 2021

കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് ഉടൻ പുറത്താക്കണം: സീതാറാം യെച്ചൂരി

കർഷക മരണങ്ങളിൽ കുറ്റാരോപിതനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ഉടൻ പുറത്താക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അജയ് മിശ്ര മന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോൾ നീതി നടപ്പാകില്ലെന്ന് യെച്ചൂരി പറഞ്ഞു.

ഇതോടൊപ്പം തന്നെ എയർ ഇന്ത്യ ടാറ്റയ്ക്ക് ദാനമായി നല്‍കിയെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു. രാജ്യത്ത് പെട്രോളിയം ഉൽപന്നങ്ങളുടെ കേന്ദ്ര എക്സൈസ് തിരുവ ഒഴിവാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യം ചേരുന്നതിനെ തള്ളാതിരുന്ന സീതാറാം യെച്ചൂരി, മൂന്നാം മുന്നണിയെ തള്ളി.

ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം അനുസരിച്ചായിരിക്കും സഖ്യം ഉണ്ടാക്കുക. ചില സംസ്ഥാനങ്ങളിൽ ഇപ്പോഴത്തെ നയം തുടരും. എന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ മുന്നണികൾക്ക് പ്രസക്തിയുള്ളൂ എന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. അതേസമയം, രാജ്യത്തെ കൊവിഡ് വാക്സിനേഷൻ്റെ വേഗത കൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3BA0Udk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages