
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാനാര്‍ത്ഥിയാക്കാന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്ദസാമ്പിള്‍ ക്രൈംബ്രാഞ്ച് ഇന്ന് ശേഖരിക്കും. കൊച്ചിയിലെ കാക്കാനാട്ടെ ചിത്രഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് സാമ്പിള്‍ എടുക്കുക.
രാവിലെ 11 ന് സ്റ്റുഡിയോയില്‍ എത്താനായി സുരേന്ദ്രന് നോട്ടീസ് നല്‍കിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതോടൊപ്പം കേസിൽ പ്രധാന സാക്ഷി പ്രസീത അഴീക്കോടിന്റെ ശബ്ദസാമ്പിളും ഇന്ന് ശേഖരിക്കും. രാവിലെ ഒന്‍പതരയ്ക്കാണ് പ്രസീദയുടെ ശബ്ദസാമ്പിളെടുക്കുക.
എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ ബിജെപി സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസിലാണ് തെളിവ് ശേഖരണം. കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.
from Breaking News – ഇ വാർത്ത | evartha https://ift.tt/2YyPRSU
via IFTTT
No comments:
Post a Comment