പൊലീസ് ഉദ്യോഗസ്ഥർ മോശപ്പെട്ട പ്രവർത്തനത്തിൽ ചെന്ന് വീഴരുത്: മുഖ്യമന്ത്രി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 3 October 2021

പൊലീസ് ഉദ്യോഗസ്ഥർ മോശപ്പെട്ട പ്രവർത്തനത്തിൽ ചെന്ന് വീഴരുത്: മുഖ്യമന്ത്രി

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം എല്ലാവരും കൂടുതൽ സൂക്ഷ്മത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്. പ്രത്യേകിച്ചും യൂണിഫോമിൽ പോകുമ്പോള്‍ ജാ​ഗ്രത പാലിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ലോക്ഡൗൺകാലയളവിലെ പരിശോധനകളിലെ ആക്ഷേപങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതോടൊപ്പം തന്നെ സ്ത്രീധന പീഡന പരാതികളിൽ കർശന നടപടി വേണമെന്നും കേസുകൾ ഡിഐജിമാർ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പ്രധാനമായും പൊലീസ് ഉദ്യോഗസ്ഥർ മോശപ്പെട്ട പ്രവർത്തനത്തിൽ ചെന്ന് വീഴരുതെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഓരോരുത്തര്‍ക്കും മുകളിൽ എല്ലാം അറിയുന്നുണ്ടെന്ന ധാരണ വേണം. പൊലീസുകാർക്ക് മാനസിക സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.



from Breaking News – ഇ വാർത്ത | evartha https://ift.tt/3l3hg8g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages