എനിക്കുള്ളത് ഉന്നത ബന്ധങ്ങള്‍; പൊലീസ് ഉദ്യോഗസ്ഥരോട് കയര്‍ത്ത് മോന്‍സന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 3 October 2021

എനിക്കുള്ളത് ഉന്നത ബന്ധങ്ങള്‍; പൊലീസ് ഉദ്യോഗസ്ഥരോട് കയര്‍ത്ത് മോന്‍സന്‍

ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക ഇടപാട് കേസ് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തോട് പുരാവസ്‍തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കൽ കയർക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തന്നെ ഒരിക്കലും താഴ്ത്തിക്കാണരുതെന്നും തന്‍റെ ബന്ധങ്ങളെക്കുറിച്ച് പൊലീസ് സംഘത്തിന് വേണ്ടപോലെ അറിയില്ലെന്നും വീഡിയോയിൽ പറയുന്നത് കേൾക്കാം.

ഹരിപ്പാടുള്ള ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട ആറുകോടി 27 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടിൽ വിവരശേഖരണത്തിനാണ് ഡിവൈഎസ്പിയും സംഘവും രണ്ടുമാസം മുമ്പ് കൊച്ചി കലൂരിലുളള വീട്ടിലെത്തിയത്.

ശ്രീവത്സം പോലീസിൽ നൽകിയ പരാതിക്ക് ബദലായി മോൻസനും പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണസംഘത്തോട് സഹകരിക്കാൻ താല്‍പ്പര്യമില്ലെന്നായിരുന്നു മോൻസന്‍റെ നിലപാട്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3mkHjar
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages