
യുപിയിലെ ലഖിംപൂർഖേരിയിൽ നടന്ന കർഷകക്കൊലയിൽ കേന്ദ്ര- സംസ്ഥാന ബിജെപി സർക്കാരുകൾക്കെതിരെ പ്രതിഷേധംശക്തമാക്കാൻ കർഷകർ. ഇതിനായി അഞ്ചിന സമരപരിപാടികളുമായി രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം.
സംഭവത്തിൽ കുറ്റാരോപിതരായ കേന്ദ്രമന്ത്രി അജയ് മിശ്രയെ ഉടൻ പുറത്താക്കണമെന്നും മകൻ ആശിഷിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മോദി-യോഗി സർക്കാരുകളെ ലക്ഷ്യമാക്കി കർഷകരുടെ സമരം ശക്തമാക്കുന്നത്. നിലവിൽ ചൊവ്വാഴ്ച കർഷക രക്തസാക്ഷിത്വദിനമായി ആചരിക്കും.
വരുന്ന 15ന് ദസറദിനത്തില്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ കോലം കത്തിക്കും.തുടർന്ന്, 18ന് രാജ്യത്തുടനീളം ട്രെയിനുകൾ തടയാനും പദ്ധതിയുണ്ട്. യുപിയിൽ സർക്കാരിനെതിരെ ജനരോഷം ഇളക്കാനായി ലഖ്‌നൗവിൽ 26ന് മഹാപഞ്ചായത്തും സംഘടിപ്പിക്കുമെന്ന് കിസാൻ മോർച്ച അറിയിച്ചു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3iLDZEn
via IFTTT
No comments:
Post a Comment