
രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോൾ തെറ്റ് പറ്റിയതിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തനിക്ക് ഒരു നാക്കുപിഴ സംഭവിച്ചതാണെന്നും ആ സംഭവത്തെ ആക്ഷേപിച്ച് രസം കണ്ടെത്തുന്നവര്‍ അങ്ങനെ ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾ: ‘എല്ലാ മനുഷ്യര്‍ക്കും മനുഷ്യ സഹജമായ എന്തെങ്കിലും ബുദ്ധിമുട്ട് സംഭവിക്കും. ഒരു നാക്കിന്റെ പിഴവൊക്കെ എല്ലാവര്‍ക്കും സംഭവിക്കും. അക്കൂട്ടത്തിലുള്ള ഒരു പിഴവാണ് ഇന്നലെ സംഭവിച്ചത് അതിനെ ആക്ഷേപിച്ചുകൊണ്ട് പലരൂപത്തില്‍ ചിത്രീകരിക്കുന്ന നിലയുണ്ട്. ബി ജെ പിക്കാരും കോണ്‍ഗ്രസിലെ ഒരു വിഭാഗവുമാണ് ആക്ഷേപിക്കുന്നതിന് പിന്നില്‍.
അതുകൊണ്ട് അവര്‍ക്ക് ആശ്വാസവും ആത്മ സംതൃപ്തിയും കിട്ടുമെങ്കില്‍ അങ്ങനെ ചെയ്യട്ടെ. തനിക്ക് അതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയാനില. നേമത്തെ അക്കൗണ്ട് പൂട്ടിയതില്‍ ബി.ജെ.പിക്കാര്‍ക്ക് ഇപ്പോഴും വിരോധമുണ്ട്.
കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞത്. സ്‌കൂള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം 35 എന്നായിരുന്നു ശിവന്‍കുട്ടി പറഞ്ഞത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥരോട് ചോദിച്ച് മന്ത്രി തിരുത്തുകയും ചെയ്തിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3Fvb9BM
via IFTTT
No comments:
Post a Comment