വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ; പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 7 November 2021

വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ; പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി

തമിഴ് നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി. വിജയ് സ്വാതന്ത്ര്യസമര സേനാനി മുത്തുരാമലിംഗ തേവരെ അപമാനച്ചെന്ന് ആരോപിച്ചാണ് ഈ പ്രഖ്യാപനം. നടനെ ഒരു തവണ ചവിട്ടിയാല്‍ 1,001 രൂപ നല്‍കുമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് അറിയിക്കുകയായിരുന്നു.

രണ്ട് ദിവസങ്ങൾക്ക് മുൻപ് ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് വിജയ് സേതുപതിക്കെതിരെ പിന്നിൽ നിന്നും ആക്രമണം നടന്നിരുന്നു. താരവുമായി ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. സംഭവം നടന്നതിന് പിന്നാലെ തന്നെ ഇതുമായി ബന്ധപ്പെട്ട വീഡിയോ സേഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ബാംഗ്ലൂരിലെ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന താരത്തിന് പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്താന്‍ ശ്രമിക്കുന്നതും അക്രമിയെ വിജയ് സേതുപതിയുടെ അംഗരക്ഷകര്‍ പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്.



from Breaking News – ഇ വാർത്ത | evartha https://ift.tt/300HQaF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages