താഴെതട്ടിൽ ‘പന്ന പ്രമുഖ്’ കമ്മിറ്റികള്‍ രൂപീകരിക്കും; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ‘ഗുജറാത്ത് മാതൃക’ പരീക്ഷിക്കാൻ ബിജെപി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 7 November 2021

താഴെതട്ടിൽ ‘പന്ന പ്രമുഖ്’ കമ്മിറ്റികള്‍ രൂപീകരിക്കും; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ‘ഗുജറാത്ത് മാതൃക’ പരീക്ഷിക്കാൻ ബിജെപി

രാജ്യത്ത് അടുത്തുതന്നെ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് ഇതുവരെ വേരുറപ്പിക്കാനാകാത്തകേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പാര്‍ട്ടി വിപുലീകരണത്തിന് പുതിയ പദ്ധതിയുമായി ബിജെപി.

അതാഴെ തട്ടിൽ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ബൂത്ത് കമ്മിറ്റികള്‍ക്ക് പുറമെ ‘പന്ന പ്രമുഖ്’ കമ്മിറ്റികള്‍ രൂപീകരിക്കാനാണ് തീരുമാനം. ഈ തീരുമാന പ്രകാരം രാജ്യത്തെ 10,40,000 പോളിങ് ബൂത്തുകളില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് അതില്‍ പന്ന പ്രമുഖരെ (വോട്ടര്‍ ലിസ്റ്റ് ഇന്‍-ചാര്‍ജ്) വിന്യസിക്കുമെന്നും അടുത്ത ആറ് മാസത്തിനുള്ളില്‍ എല്ലാ ബൂത്തുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്ത്’ സ്ഥാപിക്കുകയും ചെയ്യും.

ഡല്‍ഹിയില്‍ പുരോഗമിക്കുന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പാർട്ടിക്ക് ഇതുവരെ വേരുറപ്പിക്കാന്‍ സാധിക്കാത്ത കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളില്‍ പാര്‍ട്ടി വികസിപ്പിക്കേണ്ടതുണ്ടെന്ന് അമിത് ഷാ നിര്‍ദേശം നല്‍കിയതായി ബിജെപി ദേശീയ അധ്യക്ഷന് ജെ പി നദ്ദ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു..

ഒരിക്കൽ ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ച ഈ തന്ത്രം മറ്റ് സംസ്ഥാനങ്ങളിലെയും പാര്‍ട്ടി വിപുലീകരണത്തിന് സഹായകമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വോട്ടര്‍മാരെ ഒന്നിച്ചുചേര്‍ക്കാനായി ബൂത്ത് തലത്തില്‍ പന്ന പ്രമുഖ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ബിജെപി ഔദ്യോഗിക നേതൃത്വം അറിയിച്ചു. ഡിസംബര്‍ 25 നകം ബൂത്ത് കമ്മിറ്റികളും അടുത്ത വര്‍ഷം ഏപ്രില്‍ ആറിനകം മറ്റ് കമ്മിറ്റികളുടെയും രൂപീകരിക്കാനാണ് ലക്ഷ്യംവെയ്ക്കുന്നത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3kiugWK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages