
കൊറോണ വൈറസിനെതിരെയുള്ള കോവാക്സിൻ അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ഇന്ത്യയിൽ ഭാരത് ബയോടെക് തദ്ദേശീയമായി നിർമിച്ച വാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയിലാണ് സംഘടനാ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതിയ തീരുമാനത്തോടെ കോവാക്സിൻ സ്വീകരിച്ചവർക്ക് രാജ്യാന്തര യാത്രകൾക്ക് ഉൾപ്പെടെ നേരിട്ടിരുന്ന തടസ്സം ഒഴിവാകും. വാക്സിന്റെ ആഗോള അംഗീകാരത്തിനായി കഴിഞ്ഞ ഏപ്രിലിൽ ഭാരത് ബയോടെക് അപേക്ഷ നൽകിയിരുന്നു. ഇതിനെ തുടർന്ന് വാക്സിൻ പരീക്ഷണത്തിന്റെയും ജനങ്ങളിൽ നിന്നുള്ള ഫലപ്രാപ്തിയുടെയും വിശദവിവരങ്ങൾ ലോകാരോഗ്യ സംഘടന പരിശോധിച്ചിരുന്നു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3bzTpri
via IFTTT
No comments:
Post a Comment