
ആഡംബര കപ്പലിലെ ലഹരിമരുന്ന് വിരുന്ന് കേസിൽ ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഷാരൂഖ് ഖാന് പിന്തുണ അറിയിച്ചിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാസം 14നാണ് രാഹുൽ ഷാരൂഖിന് കത്തയച്ചത്.
‘രാജ്യം നിങ്ങൾക്കൊപ്പം ഉണ്ട്’ എന്നാണ് കത്തിന്റെ ഉള്ളടക്കമെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സമാനമായി ശിവസേനയും എൻസിപിയും ഷാരൂഖിനും കുടുംബത്തിനും പിന്തുണ നല്‍കിയിരുന്നു. ഒക്ടോബർ രണ്ടിനാണ് ആര്യനെ കേന്ദ്ര ഏജൻസിയായ എന്‍സിബി കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഒക്ടോബര്‍ 28ന് ബോംബെ ഹൈക്കോടതിയാണ് ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/3GMAFTT
via IFTTT
No comments:
Post a Comment