ധനമന്ത്രി ബാലഗോപാലിന്റെ മണ്ടത്തരങ്ങൾ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ല: കെ സുരേന്ദ്രൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 6 November 2021

ധനമന്ത്രി ബാലഗോപാലിന്റെ മണ്ടത്തരങ്ങൾ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ല: കെ സുരേന്ദ്രൻ

കേന്ദ്രസർക്കാർ ഇന്ധനവില കുറയാനായി നികുതി കുറച്ചപ്പോള്‍ കേരളത്തില്‍ അതിന് ആനുപാതികമായി കുറയാന്‍ കാരണം സംസ്ഥാന സര്‍ക്കാരും നികുതി കുറച്ചതാണെന്ന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ മണ്ടത്തരം സ്വന്തം അണികളായ സിപിഎം പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ഇപ്പോൾ കേന്ദ്രം കുറച്ച നികുതിയുടെ ക്രഡിറ്റ് അടിച്ചെടുക്കാന്‍ നോക്കാതെ സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടി കൈക്കൊള്ളുകയാണ് ഇവിടുത്തെ സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ തന്റെ മുന്‍ഗാമിയായ തോമസ് ഐസക്കിനെ പോലെ താത്ത്വികമായ വിവരക്കേട് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് ഇപ്പോഴത്തെ ധനമന്ത്രിയും ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.

കേരളത്തിൽ വന്‍കിട മുതലാളിമാരുടെ നികുതി പിരിക്കാതെ പാവങ്ങളുടെ പോക്കറ്റില്‍ നിന്നും കയ്യിട്ടുവാരുകയാണ് തൊഴിലാളിവര്‍ഗ മേനി പറയുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്യുന്നത്. തന്റെ കഴിവില്ലായ്മ ജനങ്ങളുടെ തലയില്‍ കെട്ടിവെക്കാമെന്ന് ബാലഗോപാല്‍ കരുതരുത്. ധൂര്‍ത്തിന് വേണ്ടി പാവങ്ങളെ കൊള്ള ചെയ്യുന്ന മനുഷ്യത്വവിരുദ്ധമായ സമീപനമാണ് ഈ സര്‍ക്കാരിനുള്ളത്. ചെലവ് കുറച്ച് ലോട്ടറിയും മദ്യവുമല്ലാതെ മറ്റു വരുമാന മാര്‍ഗം കണ്ടെത്താന്‍ ധനമന്ത്രി ശ്രമിക്കണം. കൊള്ള തുടരാനാണ് നീക്കമെങ്കില്‍ ശക്തമായ ജനരോഷം സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നൽകി.



from Breaking News – ഇ വാർത്ത | evartha https://ift.tt/3EUKD3V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages