
കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നേരെ ഭീഷണിയുമായി ബിജെപി എംപി അരവിന്ദ് ശര്‍മ്മ. കഴിഞ്ഞ ദിവസം ബിജെപിയുടെ മുന്‍ മന്ത്രി മനീഷ് ഗ്രോവറെ കര്‍ഷകര്‍ തടഞ്ഞതിനെ പശ്ചാത്തലത്തിലാണ് അരവിന്ദ് ശര്‍മ്മയുടെ ഭീഷണി പ്രസംഗം.
കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്തുന്നവർ കോണ്‍ഗ്രസുകാരാണെന്നും മനീഷ് ഗ്രോവറെ ആരെങ്കിലും എതിര്‍ത്താല്‍ അവരുടെ കൈ വെട്ടും, കണ്ണ് ചൂഴ്‌ന്നെടുക്കും എന്നുമായിരുന്നു എം പിയുടെ ഭീഷണി. ബിജെപിയുടെ ഡൽഹിയിലെ പൊതുയോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.
കഴിഞ്ഞ ദിവസം കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നുള്ള മോദിയുടെ പ്രസംഗത്തിന്റെ ലൈവ് ടെലികാസ്റ്റ് കാണാന്‍ ക്ഷേത്രത്തില്‍ പോയ ബി ജെ പി നേതാക്കളെ കര്‍ഷകര്‍ വളഞ്ഞിരുന്നു.കർഷകരുടെ വലയം ഭേദിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും മുന്‍ മന്ത്രി മനീഷ് ഗ്രോവറെ ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കളെ പ്രതിഷേധക്കാര്‍ ആറ് മണിക്കൂറോളം വളഞ്ഞുവെക്കുകയുമുണ്ടായി.
from Breaking News – ഇ വാർത്ത | evartha https://ift.tt/3kd9mse
via IFTTT
No comments:
Post a Comment