കോൺ​ഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ വീടിന് തീയിട്ട് ബിജെപി പ്രവര്‍ത്തകര്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 15 November 2021

കോൺ​ഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ വീടിന് തീയിട്ട് ബിജെപി പ്രവര്‍ത്തകര്‍

കോൺ​ഗ്രസ് നേതാവായ എഴുത്തുകാരൻ സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ വീടിന് നേരെ ആക്രമണം. നൈനിറ്റാളിലെഅദ്ദേഹത്തിന്റെ വീടിന് ആക്രമികള്‍ തീ വെക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

ഇത്തരത്തിൽ ഒരു നല്‍കിയ എന്റെ സുഹൃത്തുക്കള്‍ക്ക് എന്റെ വാതില്‍ തുറന്നിടണമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഇപ്പോഴും ഇത് ഹിന്ദുമതമാണെന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോ, എന്ന കുറിപ്പോടെയാണ് അദ്ദേഹം കത്തിയ വീടിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

വീടിന്റെ ജനല്‍ തകര്‍ത്തതും മുന്‍ വാതില്‍ കത്തിച്ചതുമായ വീഡിയോയയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഖുര്‍ഷിദ് പങ്കുവെച്ച ഒരു വീഡിയോയില്‍ ബിജെപി പ്രവര്‍ത്തകര്‍ ബിജെപിയുടെ കൊടി വീശുന്നതും ജയ് ശ്രീറാം വിളിക്കുന്നതും കാണാൻ സാധിക്കും



from Breaking News – ഇ വാർത്ത | evartha https://ift.tt/3njXyq9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages