കണ്ണൂർ യൂണിവേഴ്‌സിറ്റി നിയമനത്തിന്റെ കാര്യത്തിൽ ഗവർണറാണ് ശരി: ഹരീഷ് വാസുദേവൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 12 December 2021

കണ്ണൂർ യൂണിവേഴ്‌സിറ്റി നിയമനത്തിന്റെ കാര്യത്തിൽ ഗവർണറാണ് ശരി: ഹരീഷ് വാസുദേവൻ

കേരളത്തിലെ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ 60 വയസ്സ് കഴിഞ്ഞ ആളെ വൈസ് ചാൻസലർ ആയി നിയമിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പലപ്പോഴും കേന്ദ്ര സർക്കാരിനു വേണ്ടി രാഷ്ട്രീയം കളിച്ചിട്ടുണ്ട്. പക്ഷെ ഇവിടെ കണ്ണൂർ യൂണിവേഴ്‌സിറ്റി നിയമനത്തിന്റെ കാര്യത്തിൽ ഗവർണർ ആണ് ശരി എന്നും ഹരീഷ് വാസുദേവൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ എഴുതി

പോസ്റ്റിന്റെ പൂർണരൂപം:

കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ VC യെ നിയമിക്കുമ്പോൾ പ്രായപരിധി യൂണിവേഴ്‌സിറ്റി ആക്ടിലെ ഒമ്പതാം വകുപ്പിൽ വ്യക്തമാണ്. 60 വയസ്സിനു മേൽ പ്രായമുള്ള ആരെയും VC ആയി നിയമിക്കരുത് എന്ന നിയന്ത്രണം നിയമത്തിൽ വ്യക്തമാണ്.ഒരിക്കൽ VC ആയ ആളിനു ഒരിക്കൽക്കൂടി പുനർനിയമനത്തിനു അർഹത ഉണ്ടെന്ന് 10 ആം വകുപ്പ് പറയുമ്പോഴും 9 ആം വകുപ്പിലെ പ്രായപരിധിക്ക് ഇളവില്ല. “പുനർനിയമന”ത്തിന് “നിയമന”ത്തിലെ മാനദണ്ഡങ്ങൾ ബാധകം അക്കേണ്ടതില്ല എന്നും ആക്ടിൽ എവിടെയും പറയുന്നില്ല, പുനർനിയമനത്തിനു പ്രത്യേക വ്യവസ്ഥകളും ഇല്ല.

പ്രത്യേകമായി ആക്റ്റ് കൊടുക്കാത്ത ഒരാധികാരവും മന്ത്രിസഭയ്ക്കോ സർക്കാരിനോ കിട്ടുന്നുമില്ല. Section.10 ഒരു Notwithstanding ക്ളോസും അല്ല. അതായത്, നിയമത്തിൽ ഒട്ടും അവ്യക്തത ഇല്ല. പുനർനിയമനവും നിയമനവും യൂണിവേഴ്‌സിറ്റി ആക്ടിൽ രണ്ടല്ല. 60 വയസ്സ് കഴിഞ്ഞ ആളെ VC ആയി നിയമിച്ച ഉത്തരവ് നിയമവിരുദ്ധമാണ്.

നിയമനത്തിൽ ഗവർണർക്ക് പ്രത്യേകാധികാരങ്ങൾ ഇല്ല. ക്യാബിനറ്റ് പറയുന്നത് അനുസരിക്കുക. അത് ചെയ്യേണ്ടത് ഗവർണറുടെ ഭരണഘടനാ ബാധ്യത ആണ്. അത് ചെയ്ത ശേഷം സ്വന്തം അഭിപ്രായം പറയരുത്, നിയമവിരുദ്ധത കണ്ടാൽ ചൂണ്ടിക്കാണിക്കരുത് എന്നു ഭരണഘടനയോ നിയമമോ ഗവർണ്ണറേ വിലക്കുന്നില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് അഭിപ്രായപ്രകടനത്തിന് സർവീസ് റൂളിൽ വിലക്കുണ്ട്, മന്ത്രിമാർക്ക് പോലും കൂട്ടുത്തരവാദിത്തം ഉണ്ട്. ഗവർണ്ണർക്ക് ഇല്ല.

ചാൻസിലർ പോസ്റ്റ് മുഖ്യമന്ത്രി എടുത്തോളൂ എന്നു പറയുന്നതിന്റെ പിന്നിൽ രാഷ്ട്രീയമാണെങ്കിലും, ഇക്കാര്യത്തിൽ വസ്തുതാപരമാണ്. ഈ ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാൻ പലപ്പോഴും കേന്ദ്രസർക്കാരിനു വേണ്ടി രാഷ്ട്രീയം കളിക്കുന്നുണ്ട് എന്നു പരസ്യമായി ഞാൻ വിമർശിച്ചിട്ടുണ്ട്. എന്നാൽ കണ്ണൂർ യൂണിവേഴ്‌സിറ്റി നിയമനത്തിന്റെ കാര്യത്തിൽ ഗവർണർ ആണ് ശരി. സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം ഉണ്ട്. ഓർഡിനൻസ് കൊണ്ടുവരാനുള്ള അധികാരമുണ്ട്.

യൂണിവേഴ്‌സിറ്റി ആക്ടിലെ 9 ആം നിയമത്തിൽ ഒരു പ്രൊവൈസോ കൊണ്ടുവന്ന ശേഷം 60 വയസ് കഴിഞ്ഞായാളെ VC ആക്കാൻ ശുപാർശ ചെയ്താൽ ലോകത്ത് ആർക്കും അത് നിയമവിരുദ്ധം എന്നു പറയാനാകില്ല. അത് ചെയ്യാൻ ഇടതുപക്ഷ സർക്കാരിന് മുന്നിൽ എന്താണ് തടസം എന്നു മനസിലാകുന്നുമില്ല?എഴുതിവെച്ച നിയമം എല്ലാവർക്കുമെന്ന പോലെ സർക്കാരിനും ബാധകമാണ്. അത് നടപ്പാക്കേണ്ടത് റൂൾ ഓഫ് ലോ ഉറപ്പ് വരുത്തേണ്ടത് ഭരണഘടന നിലനിൽക്കേണ്ടത് പോലുള്ള അത്യാവശ്യമാണ്. അവസരസമത്വം നടപ്പാക്കേണ്ടത് സ്റ്റേറ്റിന്റെ ബാധ്യതയാണ്.

നുണ മാത്രം പറയുന്ന ഏതെങ്കിലുമൊരു സംഘിയെക്കൊണ്ടു വസ്തുതാപരമായ ഒരു വിമർശനം ഉന്നയിപ്പിക്കുക എന്നത് ഇക്കാലത്ത് ഒഴിവാക്കേണ്ട കാര്യമാണ്. അതയാളുടെ മറ്റു വിമര്ശനങ്ങളെയും ജനമധ്യത്തിൽ സാധൂകരിക്കാൻ ഇടയാക്കും. ആ രാഷ്ട്രീയ ജാഗ്രത കാണിക്കാത്തത് സർക്കാരിന്റെ വീഴ്ചയാണ്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3DNezOg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages