
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുസാഫർനഗറിലേക്കുള്ള തന്റെ ഹെലികോപ്റ്റർ യാത്ര ഡൽഹിയിൽ തടഞ്ഞ നടപടി ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് .
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ‘ഇന്ന് എന്റെ ഹെലികോപ്റ്റർ ഒരു യാതൊരുകാരണവുമില്ലാതെ ഡൽഹിയിൽ പിടിച്ചിട്ടു. മുസാഫർനഗറിലേക്ക് പോകുന്നതിൽ തടസ്സം അനുഭവപ്പെട്ടു. എന്നാൽ ഇവിടെനിന്നു തന്നെ ഒരു ബിജെപി നേതാവിന്റെ ഹെലികോപ്റ്റർ പറന്നുയരുകയും ചെയ്തു. ഇത് ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ്. അവർക്കുള്ള നിരാശയുടെ തെളിവാണ്’.
ട്വിറ്ററിൽ അരമണിക്കൂറിനു ശേഷം ചെയ്ത മറ്റൊരു ട്വീറ്റിൽ ‘അധികാര ദുർവിനിയോഗം പരാജയപ്പെടുന്ന ആളുകളുടെ സ്വഭാവമാണ്. ഈ ദിവസം സമാജ്‌വാദി പാർട്ടിയുടെ പോരാട്ട ചരിത്രത്തിൽ രേഖപ്പെടുത്തും. ഞങ്ങളിപ്പോൾ വിജയത്തിലേക്ക് വിമാനം പറത്താൻ ഒരുങ്ങുകയാണെ’ന്ന് അഖിലേഷ് യാദവ് എഴുതി.
from Breaking News – ഇ വാർത്ത | evartha https://ift.tt/35yhfnB
via IFTTT
No comments:
Post a Comment