
തന്റെ സഹോദരി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി എന്ന ആരോപണവുമായി ഭർത്താവിനെതിരെ പരാതി നൽകി യുവതി. പരാതിയിന്മേൽ ചെന്നൈ വാഷർമെൻപേട്ട് സ്വദേശി ജി.ശങ്കറി(30)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തിയാൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തും.
ഇപ്പോൾ ഇയാളുടെ ഫോൺ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്കായി നൽകിയെന്നാണ് സൂചന. തിരുവൊട്ടിയൂർ വനിതാ പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്ന പ്രകാരം, പരാതിക്കാരിയായ ഭാര്യ ശങ്കറിന്റെ അടുത്തുള്ളപ്പോഴെല്ലാം ഇയാൾ മൊബൈൽ ഫോൺ മാറ്റിവെക്കാറുണ്ടായിരുന്നു. ഇത് സ്ഥിരമാക്കിയതോടെ ശങ്കറിന്റെ ചെയ്തികളിൽ ഭാര്യയ്ക്ക് സംശയം തോന്നി.
ഇതോടുകൂടി മൊബൈൽ ഫോൺ പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. പരിശോധനയിൽ ഫോണിൽ തന്റെ സഹോദരി വസ്ത്രം മാറുന്നത് ഉൾപ്പെടെ നിരവധി സ്ത്രീകളുടെ ദൃശ്യങ്ങൾ ഉണ്ടെന്ന് മനസിലായതോടെ യുവതി ഇക്കാര്യം ചോദിച്ചു. പക്ഷെ ആരോപണങ്ങൾ ശങ്കർ നിഷേധിച്ചു.
ഇതോടുകൂടി യുവതി നേരിട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു. നിലവിൽ സ്ത്രീ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത പൊലീസ് ശങ്കറിനെ ഉടൻ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
from Breaking News – ഇ വാർത്ത | evartha https://ift.tt/3G9wYpC
via IFTTT
No comments:
Post a Comment