
കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിൽ സംസ്ഥാന സർക്കാരിന്റെ കെ റെയിൽ പദ്ധതിക്കുവേണ്ടിയുള്ള അതിരടയാളക്കല്ലുകൾ വീണ്ടും പിഴുതു മാറ്റിയ നിലയിൽ . പ്രദേശത്തെ എട്ട് കല്ലുകളാണ് പിഴുത് റോഡിൽ കൂട്ടിയിട്ട് റീത്ത് വച്ചത്. സംഭവത്തിൽ പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ മുൻപും രണ്ടു തവണ കല്ലുകൾ പിഴുത് മാറ്റിയിരുന്നു. സർക്കാർ നടപ്പാക്കുന്ന സിൽവർ ലൈൻ പദ്ധതിയിയുടെ ഭാഗമായി കെ റെയിൽ എന്ന് രേഖപ്പെടുത്തിയ തൂണുകൾ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി കഴിഞ്ഞ വാരത്തിൽ ഇടക്കാല ഉത്തരവിറക്കിയിരുന്നു.
ഇതോടൊപ്പം തന്നെ കല്ല് നീക്കം ചെയ്യുന്നതിൽ നിലപാട് അറിയിക്കാൻ കെ റെയിൽ കമ്പനിക്ക് നിർദ്ദേശവും നൽകിയിരുന്നു. സംസ്ഥാനത്താകെ സിൽവർ ലൈനിനായി 2832 കല്ലുകൾ സ്ഥാപിച്ചെന്നാണ് സർക്കാർ വ്യക്തമാക്കിയത്. തൊട്ടുപിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച സിൽവർ ലൈൻ അതിരടയാളക്കല്ല് പിഴുതുമാറ്റുമെന്ന് കെ സുധാകരൻ പ്രഖ്യാപിച്ച അന്ന് രാത്രിതന്നെയാണ് മാടായിപ്പാറയിലെ സർവ്വേ കല്ലുകൾ ആദ്യമായി പിഴുതുമാറ്റപ്പെട്ടത്.
from Breaking News – ഇ വാർത്ത | evartha https://ift.tt/33yeP7o
via IFTTT
No comments:
Post a Comment