അനുഭാവി കുടുംബങ്ങൾ ബിജെപിയിലേക്ക് പോകുന്നു; തിരുവനന്തപുരത്തെ ചില മേഖലകളിൽ ബിജെപി വളരുന്നതായി സിപിഎം സംഘടനാ റിപ്പോർട്ട് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 13 January 2022

അനുഭാവി കുടുംബങ്ങൾ ബിജെപിയിലേക്ക് പോകുന്നു; തിരുവനന്തപുരത്തെ ചില മേഖലകളിൽ ബിജെപി വളരുന്നതായി സിപിഎം സംഘടനാ റിപ്പോർട്ട്

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് ചില മേഖലകളിൽ ബിജെപി വളരുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോർട്ട്. തലസ്ഥാനത്തെ ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ പാർട്ടി ശക്തികേന്ദങ്ങളിൽ ബിജെപി വളരുന്നതാണ് സിപിഎം അനുഭാവി കുടുംബങ്ങൾ ബിജെപി ചേരിയിലേക്ക് പോകുന്നത് പരിശോധിക്കണമെന്നും തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ന് രാവിലെ ആനാവൂര്‍ നാഗപ്പന്‍ സമ്മേളനത്തിൽ അവതരിപ്പിക്കാന്‍ പോകുന്ന രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ ബിജെപിയുടെ ക്രമാനുഗത വളര്‍ച്ചയെക്കുറിച്ച് ചില പരാമര്‍ശങ്ങളുണ്ട്. പ്രധാനമായും ബിജെപിയുടെ തലസ്ഥാനത്തെ വളര്‍ച്ചയെ ഗൗരവമായി കാണണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . സിപിഎമ്മിന്റെ പരമ്പരാഗത കേന്ദ്രങ്ങളില്‍ ബിജെപിയുടെ കടന്നുവരവ് പരിശോധിക്കണം.

നേരത്തെ നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കാര്യമായ വോട്ടുവര്‍ധന ബിജെപി ഉണ്ടാക്കിയിട്ടുണ്ട്. പാർട്ടി ഇത്തവണ തിരുവനന്തപുരം നഗരസഭയില്‍ ഒറ്റക്ക് ഭരണം നേടിയെങ്കിലും ജയിക്കാന്‍ കഴിയുന്ന പല വാര്‍ഡുകളിലും പരാജയപ്പെട്ടു. ഇതു കോണ്‍ഗ്രസ് ബിജെപിക്ക് വോട്ടു മറിച്ചതുകൊണ്ടാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.



from Breaking News – ഇ വാർത്ത | evartha https://ift.tt/3trJLBo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages