വാർത്തയുടെ ഉറവിടം അറിയില്ലെന്ന് കെ സുധാകരൻ; തനിക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാർത്തകൾ തള്ളി ചെന്നിത്തല - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 13 February 2022

വാർത്തയുടെ ഉറവിടം അറിയില്ലെന്ന് കെ സുധാകരൻ; തനിക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാർത്തകൾ തള്ളി ചെന്നിത്തല

സംസ്ഥാനത്തെ കെപിസിസിയിൽ ഒരു തർക്കവുമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല. തനിക്ക് കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി നല്ല ബന്ധമാണുള്ളത്. കെ സുധാകരന് പൂർണ പിന്തുണ നൽകിയിട്ടുള്ള ആളാണ് താൻ.

പാർട്ടി എല്ലായ്പ്പോഴും ഒറ്റക്കെട്ടായാണ് പോകുന്നതെന്നും ഇപ്പോഴുണ്ടായ വിവാദം മാധ്യമ സൃഷ്ടിയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം, രമേശ് ചെന്നിത്തലയ്ക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാർത്തകൾ കെ സുധാകരനും നേരത്തെ നിഷേധിച്ചിരുന്നു.

രമേശ് ചെന്നിത്തലയ്ക്കെതിരെ പാർട്ടി നേതൃത്വത്തിന് മുന്നിൽ പരാതികളില്ലെന്നും വാർത്ത പ്രചരിക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും വാർത്തയുടെ ഉറവിടം കെ.പി.സി.സിക്ക് അറിയില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.

പക്ഷെ നയപരമായ കാര്യങ്ങളിൽ ഒറ്റക്ക് തീരുമാനങ്ങളെടുക്കുന്നതിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/mRiIVvQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages