വിവാഹഘോഷയാത്രയ്‌ക്കിടെ കണ്ണൂരിൽ യുവാവിനെ ബോംബെറിഞ്ഞ്‌ കൊലപ്പെടുത്തി; മൂന്ന് പേര്‍ക്ക് പരിക്ക്‌ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 13 February 2022

വിവാഹഘോഷയാത്രയ്‌ക്കിടെ കണ്ണൂരിൽ യുവാവിനെ ബോംബെറിഞ്ഞ്‌ കൊലപ്പെടുത്തി; മൂന്ന് പേര്‍ക്ക് പരിക്ക്‌

കണ്ണൂർ ജില്ലയിലെ തോട്ടട മനോരമ ഓഫീസിനു സമീപം ബോംബേറിൽ യുവാവ് മരിച്ചു. ഏച്ചൂർ സ്വദേശിയായ ജിഷ്ണു (26)ആണ് മരിച്ചത്. തോട്ടടയിലെ കല്യാണ വീടിനു സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

വിവാഹഘോഷയാത്രയ്ക്കിടയിലാണ് ബോംബ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി വിവാഹവീട്ടിലെ ഗാനമേളയുമായി ബന്ധപ്പെട്ട് വാക്കേറ്റം നടന്നിരുന്നു. രണ്ട് സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ ഈ തർക്കം മുതിര്‍ന്നവര്‍ ഇടപെട്ട് പരിഹരിച്ചെങ്കിലും തുടർന്നുള്ള പ്രശ്നങ്ങളാണ് ബോംബ് എറിയുന്നതിലേക്ക് കാര്യങ്ങള് എത്തിയതെന്നാണ് സൂചന.

വാഹനത്തില്‍ എത്തിയ സംഘം ജിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്നവര്‍ക്കും നേരെ ബോംബെറിയുകയായിരുന്നു. റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ ശരീരത്തില്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്‌. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/fPyenAm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages