
കെ റെയിലിനെതിരെ സംസ്ഥാന വ്യാപകമായി സമരം നടത്തുന്നത് ഓരോ പ്രദേശത്തെയും നാട്ടുകാരാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ റെയിൽ വിരുദ്ധ സമരത്തെ ചില തീവ്രവാദ സംഘടനകൾ നടത്തുന്ന സമരമെന്ന് അധിക്ഷേപിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.
ആ രീതിയിൽ തീവ്രവാദ സംഘടനകൾ സമരത്തിന് പിന്നിലുണ്ടെന്ന് പറഞ്ഞ മന്ത്രി പി എ മുഹമ്മദ് റിയാസ് ഏതാണ് ആ തീവ്രവാദ സംഘടനയെന്ന് കൂടി വ്യക്തമാക്കണം. വിദേശങ്ങളിൽ നിന്നുള്ള ഫണ്ട് വാങ്ങി അഴിമതി നടത്താൻ വേണ്ടിയാണ് സാമൂഹികാഘാത പഠനത്തിന് എന്ന പേരിൽ ഇടതു സർക്കാർ കെ റെയിൽ കല്ല് സ്ഥാപിക്കുന്നത്. ഈ പ്രവര്ത്തിയെ യുഡിഎഫ് പ്രതിരോധിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/7DEBhLk
via IFTTT
No comments:
Post a Comment