സ്വകാര്യ ബസ് സംഘടനകൾ ഇങ്ങോട്ട് വന്നാൽ ചർച്ചക്ക് തയ്യാർ; സർക്കാരിന് പിടിവാശിയില്ല: മന്ത്രി ആന്റണി രാജു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 26 March 2022

സ്വകാര്യ ബസ് സംഘടനകൾ ഇങ്ങോട്ട് വന്നാൽ ചർച്ചക്ക് തയ്യാർ; സർക്കാരിന് പിടിവാശിയില്ല: മന്ത്രി ആന്റണി രാജു

രണ്ടു ദിവസമായി തുടരുന്ന സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം ഗതാഗത മന്ത്രിയുടേയും സംസ്ഥാന സർക്കാരിന്റെയും പിടിവാശി മൂലമാണെന്ന ബസ് ഉടമകളുടെ ആരോപണം തള്ളി സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു.

സർക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയില്ലെന്നും ബസ് ഉടമകളുടെ സംഘടനയിലെ ചില നേതാക്കളാണ് പിടിവാശികാണിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. ബസ് ഉടമകളുടെ സംഘടനകൾ ഇങ്ങോട്ട് വന്നാൽ ചർച്ചക്ക് തയ്യാറാണെന്ന നിലപാടിലാണ് ഗതാഗത മന്ത്രി.

മാർച്ചു മാസം 30 ന് ഇടതുമുന്നണി യോഗം ചേർന്നതിന് ശേഷം ബസ് ചാർജ് വർധനയിലടക്കം അവസാന തീരുമാനം വരുമെന്നും ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി. അതേസമയം, നിരക്ക് പ്രഖ്യാപനം വരാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് ബസുടമകൾ. ബസുടമകളുടെ സമരം സമരം പൊതുജനങ്ങൾക്കെതിരെയാണ്. അവസാനത്തെ സമരായുധം എടുത്ത ശേഷം ബസുടമകൾ ഇപ്പോൾ സർക്കാരിനെ പഴിക്കുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി കുറ്റപ്പെടുത്തി.



from Breaking News Archives - ഇ വാർത്ത | evartha https://ift.tt/pcMYeBm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages