
രാജ്യം മുന്പെങ്ങുമില്ലാത്ത വിധം അസഹിഷ്ണുതയോടെ കടന്നുപോകവേ ലോകത്തിന്റെ പുതിയ പ്രതീക്ഷ ഇന്ത്യയിലാണെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കുന്ദല്‍ധാമിലെയും കരേലിബാഗിലെയും ശ്രീ സ്വാമിനാരായണ ക്ഷേത്രങ്ങള്‍ സംഘടിപ്പിക്കുന്ന ‘യുവ ശിവിര്‍’ എന്ന പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങിനെ: ‘കോവിഡ് മഹാമാരിയുടെ കാലത്ത് ലോകമെമ്പാടും വാക്‌സിനുകള്‍ എത്തിക്കുന്നത് മുതല്‍, തകര്‍ന്നുപോയ വിതരണശൃംഖലകള്‍ക്കിടയില്‍ സ്വയം പര്യാപ്തമായ രാജ്യം നിര്‍മിക്കുമെന്ന പ്രതീക്ഷ വരെ, ആഗോള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കേ സമാധാനമുള്ള ഒരു രാജ്യം സൃഷ്ടിക്കുന്നതു വരെ, ഇന്ത്യ ലോകത്തിന് പ്രതീക്ഷയാണ്.
പുരാതന പാരമ്പര്യങ്ങളുമായി കൂടിച്ചേര്‍ന്ന ഐഡന്റിറ്റിയുള്ള പുതിയ ഇന്ത്യയ്ക്ക് ലോകത്തിന് പുതിയ ദിശ നല്‍കാന്‍ സാധിക്കും. വര്‍ധിച്ചു വരുന്ന ജനപങ്കാളിത്തം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തെ യുവാക്കള്‍ നയിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സംവിധാനമാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
from Breaking News Archives - ഇ വാർത്ത | evartha https://ift.tt/kSFdH82
via IFTTT
No comments:
Post a Comment